ഗ്രാന്‍ഡ് Moulid & റബിഉല്‍ അവ്വല്‍ നേര്‍ച്ചയും അമ്പംകുന്ന് കോയാക്ക മജ്‌ലിസ് വെബ്സൈറ്റ് ലോഞ്ചും
സെപ്റ്റംബർ 18, 2025
ദിവസേന 24 മണിക്കൂർ മജ്ലിസും നിരന്തര അന്നദാന സേവനവും വഴി, അമ്പംകുന്ന് കോയാക്ക ഫണ്ട് ആത്മീയതയും സേവനവുമുയർത്തുന്നു. ചികിത്സ, വിദ്യാഭ്യാസം, സാമ്പത്തിക സഹായം എന്നിവയിലൂടെ അൻപിന്റെ പ്രകാശം പകർന്ന് കൊണ്ടിരിക്കുന്നു.
ആത്മീയ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന ബൃഹത്തായ 2 രചനകള്‍ കൂടാതെ മറ്റു മൂന്നു രചനകളും ഉപദേശങ്ങളും
1972ൽ സ്ഥാപിതമായ അമ്പoകുന്ന് കൊയാക്ക മജ്‌ലിസ് അമ്പത് വർഷത്തിലേറെയായി ഇസ്‌ലാമിക ദഅവ പ്രവര്‍ത്തനങ്ങളുടെയും പഠനത്തിന്റെയും ആത്മീയ വളർച്ചയുടെയും കേന്ദ്രമാണ്. വിവിധ ആത്മീയ പ്രവർത്തനങ്ങളിലൂടെയും പരിപാടികളിലൂടെയും മുസ്‌ലിം സമൂഹത്തിൽ അല്ലാഹുവിന്റെ കാരുണ്യം, അവന്റെ ശക്തി എന്നിവ മനസ്സിലാക്കുക മുഖേന അവനില്‍ എല്ലാം സമര്‍പ്പിക്കാനും അവന്റെ പരിശുദ്ധി നിരന്തരം വാഴ്ത്തി കൊണ്ടിരിക്കുന്ന, അവന്റെ ദികര്‍ അധികരിപ്പിക്കുന്ന,അവന് സുജൂദ് ധാരാളം ആയി ചെയ്യുന്ന ഒരു സമൂഹം ആക്കി മാറ്റി എടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി യ അന്ന് മുതല്‍ഇന്ന് വരെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അത് പോലെ സത്യ വിശ്വാസികളില്‍ ഐക്യവും ഇസ്‌ലാമിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ഞങ്ങളുടെ മറ്റൊരു ലക്ഷ്യം
ഇസ്‌ലാമിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും വിശ്വാസത്തിന്റെ ആഴത്തിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്
മുസ്‌ലിം സമൂഹത്തിലെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു
സഹാനുഭൂതിയോടും ദയയോടും കൂടി സമൂഹത്തെ സേവിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു
സ്നേഹവും ആത്മീയതയും നിറഞ്ഞ നിമിഷങ്ങളെ ഈ ഗാലറിയിൽ നാം സമ്പാദിക്കുന്നു. വിശ്വാസികളുടെ പ്രാർത്ഥനകളും ദിക്റ് മജ്ലിസുകളും അന്നദാന ദൃശ്യങ്ങളും ഇവിടെ മനസ്സിനെ സ്പർശിക്കും വിധം അച്ചടിച്ചിരിക്കുന്നു.
നമ്മുടെ സേവനങ്ങൾ വിശ്വാസികളും അനുഭവവുമാണ് ശക്തമാക്കുന്നത്. ഇവിടെ നിങ്ങളുടെ പോലുള്ളവരുടെ ഹൃദയത്തിൽ നിന്ന് ഉയർന്ന വാക്കുകളാണ് പങ്കുവെക്കുന്നത്
ആത്മീയതയും സേവനവും കോർത്തിണക്കുന്ന വിവിധ പരിപാടികൾ, അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ മുഖ്യശക്തിയാണ്.
1972ൽ സ്ഥാപിതമായ അമ്പoകുന്ന് കൊയാക്ക മജ്‌ലിസ് അമ്പത് വർഷത്തിലേറെയായി ഇസ്‌ലാമിക ദഅവ പ്രവര്‍ത്തന ങ്ങളുടെയും പഠനത്തിന്റെയും ആത്മീയ വളർച്ചയുടെയും കേന്ദ്രമാണ്.